Actor Siddharth Explains Why He Refuses to Do Objectifying Item Songs | സ്ത്രീകളെ അധിക്ഷേപിക്കുന്ന ഐറ്റം ഗാനങ്ങളിൽ അഭിനയിക്കില്ലെന്ന് സിദ്ധാർത്ഥ്


സിനിമയില്‍ നായകനായി അഭിനയിക്കുമ്പോള്‍ ഒരു നല്ല മനുഷ്യനായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

40 പുരുഷന്മാർക്ക് നടുവിൽ ഒരു സ്ത്രീ; ഐറ്റം ഗാനത്തിൽ അഭിനയിക്കാത്തതിന് കാരണം പറഞ്ഞ് സിദ്ധാർഥ്

അതിഥിയും സിദ്ധാർഥും | Photo: Instagram/worldofsiddharth

രാധകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് അഭിനേതാക്കളായ സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും. ഇപ്പോൾ സിനിമയിലെ നിലപാടുകളുടെ പേരിൽ വീണ്ടും ശ്രദ്ധേയനാവുകയാണ് സിദ്ധാർഥ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഐറ്റം ഗാനങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്.

To advertise here,

‘സിനിമയിൽ നായകനായി അഭിനയിക്കുമ്പോൾ ഒരു നല്ല മനുഷ്യനായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാലാണ് 40 പുരുഷന്മാർക്ക് നടുവിൽ ഒരു സ്ത്രീ നിൽക്കുന്നതും അവരോട് എന്തും ചെയ്യാമെന്ന മട്ടിലുള്ളതുമായ ഐറ്റം ഗാനങ്ങളിൽ താൻ അഭിനയിക്കാത്തത്. എന്നാൽ വില്ലൻ കഥാപാത്രമാണെങ്കിൽ ഇതിന് തയ്യാറാണ്, കാരണം സിനിമയുടെ അവസാനം വില്ലൻ ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്,’ – സിദ്ധാർത്ഥ് വ്യക്തമാക്കി.

സിദ്ധാർഥിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് ഭാര്യയും നടിയുമായ അദിതി റാവു ഹൈദരി താരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ‘ഏറ്റവും നല്ല വ്യക്തി. ക്യാമറയ്ക്ക് മുന്നിലും ജീവിതത്തിലും സിദ്ധാർഥ് യഥാർത്ഥ നായകനാണ്’ എന്ന അടിക്കുറിപ്പോടെയാണ് അദിതി വീഡിയോ പങ്കുവെച്ചത്.

സിദ്ധാർഥിന്റെ നിലപാടിനൊപ്പം പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനവും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുകയാണ്. സ്‌നേഹം പലപ്പോഴും വലിയ സർപ്രൈസുകളിലൂടെയോ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ ആണ് അളക്കപ്പെടുന്നത്. എന്നാൽ കാലക്രമേണ ബന്ധങ്ങളെ നിലനിർത്തുന്നത് നിശബ്ദവും തുടർച്ചയായതുമായ പരസ്പര ബഹുമാനമാണെന്ന് ലൈഫ് കോച്ചായ ഡെൽന രാജേഷ് പറയുന്നു. സ്‌നേഹം രണ്ട് വ്യക്തികളെ അടുപ്പിക്കുമെങ്കിലും, ആ ബന്ധത്തിൽ സുരക്ഷിതരായി തുടരാൻ അവരെ സഹായിക്കുന്നത് പരസ്പരമുള്ള ബഹുമാനവും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള അതിരുകൾ മാനിക്കുന്നതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

Published: 31 Aug 2026, 11:13 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Scroll to Top