ദുബായ് ∙ കാറിൽ കുറഞ്ഞത് ഒന്നര മണിക്കൂറും ബസിൽ രണ്ടര മണിക്കൂറും എടുക്കുന്ന ദുബായ്–അബുദാബി യാത്ര ഇനി ഇത്തിഹാദ് റെയിലിൽ 57 മിനിറ്റിൽ. 30ന് ദുബായ് സ്റ്റേഷൻ തുറക്കുന്നതിനു മുന്നോടിയായി ദുബായ്–അബുദാബി ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചു.
ദിവസേന യാത്ര ചെയ്യുന്നവർക്ക് സമയവും ഡ്രൈവിങ് ബുദ്ധിമുട്ടും ഒഴിവാക്കാനുള്ള പുതിയ സാധ്യതയാണിത്. കംഫർട്ട് ക്ലാസിൽ 39 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. കാറിൽ പോകുമ്പോഴുള്ള ഇന്ധനം, സാലിക്, പാർക്കിങ് തുടങ്ങിയ ചെലവുകൾ ഒഴിവാക്കാമെന്നതും റെയിൽ യാത്രയുടെ നേട്ടമാണ്. ബസിൽ ഏകദേശം 25 ദിർഹമാണെങ്കിലും യാത്രയ്ക്ക് രണ്ടര മണിക്കൂറോളം വേണ്ടിവരും.
ഇതിനു പകരം 39 ദിർഹത്തിന് 57 മിനിറ്റിൽ യാത്ര പൂർത്തിയാക്കാം. ദുബായിൽനിന്നുള്ള ആദ്യ ട്രെയിൻ രാവിലെ 6.15ന് പുറപ്പെടും. നിലവിൽ ദിവസം അഞ്ച് സർവീസുകളാണ് ബുക്ക് ചെയ്യാൻ ലഭ്യമാക്കിയിരിക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമാണ് അൽ യലായിസ് സ്റ്റേഷൻ. അൽ ഫുർജാൻ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് സൗത്ത് തുടങ്ങിയ മേഖലകളിലുള്ളവർക്കും സ്റ്റേഷൻ പ്രയോജനപ്പെടും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന നടപ്പാലം വരുന്നതോടെ ദുബായ് മെട്രോയിൽനിന്ന് ഇത്തിഹാദ് റെയിലിലേക്കും തിരിച്ചും മാറാൻ കൂടുതൽ സൗകര്യമാകും. കംഫർട്ട് ക്ലാസിൽ സൗജന്യ വൈഫൈ, ഓരോ സീറ്റിലും ചാർജിങ് സൗകര്യം, ഭക്ഷണ–പാനീയ ട്രോളി സേവനം എന്നിവയുണ്ട്. പ്രീമിയം ക്ലാസിൽ കൂടുതൽ വിശാലമായ സീറ്റുകൾ, അധിക ലെഗ്‌റൂം, സൗജന്യ ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കും.
English Summary:
Etihad Rail offers a new, fast train service connecting Dubai and Abu Dhabi, significantly reducing travel time to just 57 minutes. This new route provides an efficient and cost-effective alternative for daily commuters and travelers, with ticket prices starting at 39 dirhams for the comfort class.
mo-news-common-latestnews mo-nri-etihad-rail mo-nri-uaenews 4p1lsu1i08v84gtqacq97i1ani-list 2qn9a2tc37p0abc9n9mthepd73 mo-nri-dubainews 2fjlij88hq8sjbvri5jmbvecsv-list mo-nri-gulfnews





