‘എന്റെ ശരീരത്തെയല്ല സ്‌നേഹിക്കുന്നതെന്ന് അന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു’-ബോഡി ഷെയ്മിങ്ങിനെതിരെ ജോര്‍ജിന | Georgina Rodriguez Defends Body Positivity Amid Summer Scrutiny


നിക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച്് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗ്രസ്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം സ്‌പെയ്‌നിൽ വേനൽ അവധിക്കാലം ചെലവഴിച്ചപ്പോഴെടുത്ത ബിക്കിനി ചിത്രങ്ങൾക്ക് താഴെയാണ് ബോഡി ഷെയ്മിങ് കമന്റുകൾ വന്നത്. ശരീരഭാരമോ രൂപമോ ഒരാളുടെ മൂല്യം നിർണയിക്കുന്നതല്ലെന്നും അമ്മയായതിന് ശേഷം ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ബിക്കിനി ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം അവർ ചേർത്തിട്ടുണ്ട്.

To advertise here,

ശരിയായ ശരീരം ഏതാണെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും അവർ ചോദിച്ചു. ശരീരത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നുണ്ടാകുന്ന സമ്മർദങ്ങളെ അതിജീവിച്ച് സ്വയം സനേഹിക്കേണ്ടതിന്റെ ആവശ്യകതയും ജോർജിന പോസ്റ്റിൽ പറയുന്നുണ്ട്. ഒരുഘട്ടത്തിൽ ഇത്തരം വിമർശനങ്ങൾ തന്നെ ബാധിച്ചിരുന്നുവെന്നും അന്ന് ധൈര്യം പകർന്നത് ക്രിസ്റ്റ്യാനോയാണന്നും അവർ പറയുന്നു. ‘ഞാൻ നിന്റെ ശരീരത്തെയല്ല സ്‌നേഹിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലുമുള്ള വ്യക്തിത്വത്തെയാണ് വിലമതിക്കുന്നത്’-എന്നാണ് ക്രിസ്റ്റ്യാനോ ജോർജിനയോട് പറഞ്ഞത്.

‘എന്റെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും. എല്ലാ സ്ത്രീകളുടെയും ശരീരം മാറുന്നത് പോലെ. അത് ഇനിയും വർഷങ്ങളോളം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അതർത്ഥമാക്കുന്നത് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ്. ഞാൻ ആറ് കുട്ടികളുടെ അമ്മയാണ്. അവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. അവർ ഒരു ദിവസം മികച്ച വ്യക്തിത്വമുള്ള സ്ത്രീകളായി മാറും. ഒരു പിതാവായും ഒരു പുരുഷനായും അദ്ദേഹം പകർന്നുകൊടുക്കുന്ന മൂല്യങ്ങളെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു. ക്രിസിനൊപ്പം ഞാൻ അവർക്ക് ദിവസവും പകർന്നുകൊടുക്കാൻ ശ്രമിക്കുന്ന പോസിറ്റീവ് സൈക്കോളജി, വലിയ മിഥ്യകൾ നിറഞ്ഞ ഈ ലോകത്ത് എന്റെ വഴി കണ്ടെത്താൻ എന്നെയും സഹായിക്കുന്നു. അവർക്ക് പഠിപ്പിച്ചുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഒരാളുടെ മൂല്യം ഒരിക്കലും അവരുടെ ശാരീരിക രൂപത്തെയോ അപരിചിതരുടെ അഭിപ്രായങ്ങളെയോ ആശ്രയിക്കുന്നില്ല.

കൗതുകകരമായ കാര്യം ഈ ബോഡിഷെയ്മിങ് എല്ലാ വേനൽക്കാലത്തും സംഭവിക്കുന്നു എന്നതാണ്. എല്ലാ വർഷവും എന്റെ ശരീരം വീണ്ടും വാർത്തയാകുന്നു. എന്നിട്ട് ഞാൻ എന്നോട് തന്നെ ചോദിക്കുന്നു… എന്താണ് മാനദണ്ഡം? ശരിയായ ശരീരം ഏതെന്ന് ആരാണ് തീരുമാനിക്കുന്നത്? സന്തോഷത്തിന് ഒരു അളവുണ്ടെന്ന് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? ഞാൻ വ്യായാമം ചെയ്യുന്നത് അത് എനിക്ക് സന്തോഷം തരുന്നതുകൊണ്ടാണ്. എന്റെ ശരീരത്തെ ഞാൻ സ്‌നേഹിക്കുന്നു. ഞാൻ തിരഞ്ഞെടുക്കുന്ന ശരീരത്തിൽ ജീവിക്കുന്നതിന്റെ സ്വാതന്ത്ര്യത്തെ ഞാൻ സ്‌നേഹിക്കുന്നു. എന്നെ താങ്ങുന്ന, ആലിംഗനം ചെയ്യാനും ജീവന് രൂപം നൽകാനും വീണുപോകാനും വീണ്ടും എഴുന്നേൽക്കാനും എന്നെ അനുവദിച്ച ശരീരം.’-ജോർജിന കുറിച്ചു.

 

 

 

Content Highlights: Georgina Rodriguez addresses annual summer body scrutiny., Emphasis on self-worth beyond physical appearance., Cristiano Ronaldo’s supportive role in her perspective., Focus on health and happiness over societal beauty standards., Teaching children to value character over looks.

Published: 05 Aug 2026, 07:49 pm IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Scroll to Top