തിരുവനന്തപുരം ∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനം അതിന്റെ ഫലം പ്രസിദ്ധീകരിക്കും.
ആകെ 4,17,497 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകർക്കെതിരെ നടപടിക്കു നിർദേശം നൽകിയെന്നും മൂല്യനിർണയവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു
English Summary:
SSLC exam results in Kerala are scheduled for May 15th, with higher secondary results to be announced on May 22nd. The education minister, V Sivankutty, confirmed these dates and also outlined the timelines for vocational higher secondary improvement and first-year exam results.
6gjtc22sciggek61mjd7npo78i mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-educationncareer-kerala-sslc-results 40oksopiu7f7i7uq42v99dodk2-list mo-educationncareer-examination mo-news-common-keralanews


