മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ; പോലീസ് സഹായം തേടി | Minister Ganesh Kumar Accused of Harassing Wife: Police Help Requested


കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്.

To advertise here,

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോൾ സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ 112 ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ ഉപദേശിച്ചത്.

ഇതുപ്രകാരം തിരുവനന്തപുരത്തെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ കൈകാര്യം ചെയ്യുന്ന 112 നമ്പറിൽ ബന്ധപ്പെട്ട ഭാര്യ താനാരാണെന്നും കാര്യത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പോലീസിനെ അറിയിച്ചു. താമസിയാതെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിൽ ഇടപെടാതെ പിൻവാങ്ങുകയായിരുന്നു..

വീട്ടിൽ തിരിച്ചുകയറിയ ഇവർ വീണ്ടും ഫോട്ടോകൾ എടുത്തു. ഭാര്യയിൽനിന്ന്‌ മൊബൈൽ കൈക്കലാക്കാൻ സഹായികളായ പ്രദീപിനോടും ശാന്തനോടും നിർദേശം നൽകുകയാണ് മന്ത്രി ചെയ്തതെന്നാണ് ആരോപണം. ഇതനുസരിച്ച് വാതിൽ കുറ്റിയിട്ട് സഹായികൾ ഇവരിൽനിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിച്ചെങ്കിലും അവർ വിട്ടുകൊടുത്തില്ല.

ഇതിനിടയിൽ പോലീസിന്റെ സഹായത്തിനായി ഉച്ചത്തിൽ കരഞ്ഞ് അപേക്ഷിച്ചു. പിടിവലികൾക്കിടിയിൽ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ പുറത്ത് പോലീസ് സംഘത്തെ കാണാതിരുന്നതിനാൽ താൻ വന്ന ടാക്‌സി കാറിൽ തിരിച്ചുപോവുകയായിരുന്നു. ഗണേഷ് കുമാറിന്റെ ഭാര്യയുമായി മാതൃഭൂമി ഡോട്ട് കോം ബന്ധപ്പെട്ടപ്പോൾ വാർത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവർ തയ്യാറായില്ല

മുൻ ഡിജിപി ആർ. ശ്രീലേഖയുമായി ബന്ധപ്പെട്ടപ്പോൾ ഇതെല്ലാം അവർ സ്ഥിരികരിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതായും കാര്യങ്ങൾ കേട്ടപ്പോൾ ഉടൻത്തന്നെ 112 നമ്പറിൽ വിളിക്കാനാണ് താൻ പറഞ്ഞതെന്നും ശ്രീലേഖ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു. കൗൺസിലർ എന്ന നിലയ്‌ക്കോ ബിജെപി നേതാവ് എന്ന നിലയ്‌ക്കോ അല്ല, ഭർത്താവിന്റെ സഹോദരി എന്ന നിലയ്ക്കാണ് താൻ ഗണേഷിന്റെ ഭാര്യയോട് സംസാരിച്ചതെന്നും ശ്രീലേഖ പറഞ്ഞു.

Content Highlights: Allegations of a compromising situation involving Minister KB Ganesh Kumar, Wife claims she was obstructed by minister’s associates, Police arrived at the scene but reportedly withdrew without intervention, Former DGP R. Sreelekha confirms the wife contacted her for help, Wife attempted to document the incident using her mobile phone

Published: 09 Mar 2026, 10:12 am IST

Subscribe to our Newsletter

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Scroll to Top