(ഫയൽ ചിത്രം, മനോരമ)
തിരുവനന്തപുരം ∙ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച അറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് തിരുവനന്തപുരത്ത് റെഡ് അലർട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും ഉണ്ടായേക്കാം. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് (ഒക്‌ടോബർ 1) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇടിമിന്നലേറ്റ് ഒരു മരണം
വെള്ളറടയിൽ ഇടിമിന്നലേറ്റ് നിർമാണത്തൊഴിലാളി മരിച്ചു. പരശുവയ്ക്കൽ സ്വദേശി വിൻസന്റ് (52) ആണ് മരിച്ചത്. രണ്ടു പേർക്കു പരുക്കേറ്റു. കുന്നത്തുകാൽ പഞ്ചായത്തിൽ നാറാണിക്കു സമീപം കാരായിയിൽ ഉച്ചയ്ക്കു രണ്ടു മണിയോടെ ആയിരുന്നു സംഭവം. വീടിന്റെ മതിൽ കെട്ടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിൻസന്റിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
English Summary:
Thiruvananthapuram red alert has been issued by the India Meteorological Department for the next three hours, with expectations of heavy rain and strong winds. This severe weather warning also includes orange alerts for Idukki, Palakkad, and Malappuram districts.
mo-news-common-latestnews 40oksopiu7f7i7uq42v99dodk2-list mo-news-common-thiruvananthapuramnews mo-news-common-kottayamnews mo-news-kerala-districts-kottayam 40oemoocig51udeh6pb8b17tl8 mo-environment-rain mo-news-kerala-districts-thiruvananthapuram mo-news-common-kerala-rain-updates 5us8tqa2nb7vtrak5adp6dt14p-list mo-environment-raininkerala mo-environment-kerala-weather-updates mo-news-common-keralanews



