ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടിവികെയിലെ മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ഇദ്ദേഹം. ഡി.എം.കെ സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ 12,000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രഭാകർ നിയമസഭയിലെത്തിയത്. പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർ ചേർന്നാണ് പുതിയ സ്പീക്കറെ ആസനത്തിലേക്ക് ആനയിച്ചത്. തുടർന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ ടി.വി.കെ എം.എൽ.എ എം. രവിശങ്കറിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ടി.വി.കെ യുഗം തുടങ്ങുന്നതിന്റെ ശക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കങ്ങളെ കാണുന്നത്.
To advertise here,
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നേതാവാണ് 73-കാരനായ ജെ.സി.ഡി. പ്രഭാകർ. മുൻപ് എ.ഐ.എ.ഡി.എം.കെ നേതാവായിരുന്ന അദ്ദേഹം, പിന്നീട് വിജയ് നയിക്കുന്ന ടി.വി.കെയിൽ ചേരുകയായിരുന്നു. ടി.വി.കെ.യുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിലും പാർട്ടിയുടെ സംഘടനാ രൂപീകരണത്തിലും ഇദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതുമുഖങ്ങളാൽ നിറഞ്ഞ പാർട്ടിയായ ടി.വി.കെ.യുടെ നിയമസഭയിലെ പ്രവർത്തനങ്ങൾക്ക് അനുഭവപരിചയമുള്ള ഒരാളുടെ സാന്നിധ്യം അനിവാര്യമാണെന്ന കണക്കുകൂട്ടലിലാണ് ജെസിഡി പ്രഭാകറിന് സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ വിജയ് തയ്യാറായത്.
പാർട്ടിയുടെ തുടക്കം മുതൽ വിജയ്‌ക്കൊപ്പം പ്രവർത്തിച്ച പ്രഭാകറിന് ഭരണപരമായ കാര്യങ്ങളിലും നിയമസഭാ നടപടിക്രമങ്ങളിലും ആഴത്തിലുള്ള അറിവുണ്ട്. യുവാക്കൾക്ക് മുൻഗണന നൽകുന്ന പാർട്ടിയിൽ, മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്നു എന്ന സന്ദേശം നൽകാനും ഈ നിയമനം ലക്ഷ്യമിടുന്നു.
Content Highlights: JCD Prabhakar elected unopposed as Tamil Nadu Assembly Speaker., M. Ravishankar elected as Deputy Speaker., Signals the start of the TVK era in Tamil Nadu politics under Chief Minister Vijay., Strategic move to blend experienced leadership with youth-led governance., JCD Prabhakar’s background as a seasoned political veteran strengthens legislative oversight.
Published: 12 May 2026, 11:39 am IST
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


