ടെഹ്റാൻ∙ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഒരാഴ്ച നീളുന്ന സംസ്കാരച്ചടങ്ങുകൾക്കിടെ 1,500 മുതൽ 3,000 പേർ വരെ മരിച്ചേക്കാമെന്ന് ഇറാന്റെ കണക്കുകൂട്ടൽ. വിലാപയാത്രയ്ക്കിടെ മൂവായിരത്തോളം പേർ തിക്കിലും തിരക്കിലും മറ്റ് അത്യാഹിതങ്ങളിലുംപെട്ട് മരിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി ജർമൻ മാധ്യമമായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ റെഡ് ക്രസന്റും നാഷനൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫിന് എഴുതിയ കത്തിനെ ഉദ്ധരിച്ചുള്ളതാണ് റിപ്പോർട്ട്. ഇതിനായി ടെഹ്റാനിലെ ബെഹെഷതെ സഹ്റ സെമിത്തേരിയിൽ ആയിരത്തോളം പുതിയ കല്ലറകളൊരുക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. മരണം, ആളുകളെ കാണാതാകൽ തുടങ്ങിയ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ട്.


What you should read next

‘കല്ലറകൾ ഒരുക്കിയിട്ടുണ്ടെന്ന കാര്യം സത്യമാണ്. അത്യുഷ്ണത്തിൽ ഇത്രയും വലിയ ജനത്തിരക്കുണ്ടാകുമ്പോൾ മൂവായിരത്തോളം മരണമെങ്കിലും ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമായ കാര്യമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.’–ടെഹ്റാൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡൈ വെൽറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

ശനിയാഴ്ചയാണ് ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മാഷ്ഹദ് നഗരത്തിലാണ് മൃതദേഹം കബറടക്കുക. 1.5 കോടി മുതൽ രണ്ടു കോടിപ്പേർ വരെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ഞായറാഴ്ച ടെഹ്റാനിലെ ഗ്രാൻ മൊസല്ലയിൽ പൊതുദർശനം തുടരും. തിങ്കളാഴ്ച ഖമനയിയുടെ മൃതദേഹം വിലാപയാത്രയായി ടെഹ്റാൻ നഗരവീഥികളിലൂടെ ഖൂമിലെത്തിക്കും. ബുധനാഴ്ച കർബല നഗരത്തിൽ പൊതുദർശനത്തിനുശേഷമാണ് വ്യാഴാഴ്ച മാഷ്ഹദിൽ കബറടക്കുക.

English Summary:

Khamenei’s funeral preparations in Iran include forecasting up to 3,000 potential deaths due to the massive crowds expected to attend the ceremonies. To manage this risk, authorities have reportedly dug a thousand new graves in Tehran and formed a special crisis unit.

https://www.youtube.com/<a href="https://www.amazon.in/s?k=watch&tag=proffercoupon-21" rel="nofollow sponsored" class="amazon-affiliate-link" target="_blank">watch</a>?v=1WGXDMRRHJw