കാറ്റിൽ മരം ഒടിഞ്ഞുവീണ് അപകടം: ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന് ദാരുണാന്ത്യം


മണലൂർ: ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്.

To advertise here,

വീടുപണിയുടെ ഭാഗമായി വീടിനോട് ചേർന്ന് കെട്ടിയ ഓല ഷെഡ്ഡിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റിൽ പറമ്പിലുണ്ടായിരുന്ന മരം ഷെഡ്ഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞ് നാട്ടികയിൽനിന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയെങ്കിലും അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വിഷ്ണുവിന് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ സുബ്രൻ നേരത്തെ മരിച്ചിരുന്നു. ലൈഫിൽ അനുവദിച്ച വീടിന്റെ നിർമാണമാണ് നടത്തുന്നത്. വീടിൻരെ വാർക്ക പണി കഴിഞ്ഞു. ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നിരുന്നത്. സാധാരണയായി വിഷ്ണുവും ഇവിടെയാണ് കിടക്കാറുള്ളതെന്നും നാട്ടുകാർ പറഞ്ഞു.

Content Highlights: Tragic death of 28-year-old Vishnu in Manalur due to tree collapse., Incident occurred during strong winds at night while sleeping in a temporary shed

Published: 06 Jun 2026, 09:28 am IST

Subscribe to our Newsletter

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Scroll to Top