കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചതും ഇറാൻ പൂർണമായും പരാജയപ്പെട്ട അവസ്ഥയിലാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസ് ഒത്തുതീർപ്പാക്കിയതും വിദ്യാർഥിയുടെ വാട്ടർ ബോട്ടലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയതും വാർത്തയായി. അബ്ബാസ് അരാഗ്ചി, മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാടത്തകൾ ഒരിക്കൽക്കൂടി…

യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ ശാശ്വതമായ കരാറിലെത്തുന്നതിനായി നടക്കുന്ന ചർച്ചകളിൽ, യുഎസ് മുന്നോട്ടുവച്ച ഏതാണ്ടെല്ലാ ആവശ്യങ്ങളും ഇറാൻ അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ ലൈംഗികാധിക്ഷേപ പരാതിയിലുള്ള കേസ് ഒത്തുതീർപ്പാകുന്നു. ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തിൽ പരാതി പിൻവലിക്കുന്നതിനു തയാറാണെന്ന് കാട്ടി നടി ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാരിന്റെ തീരുമാനം. വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറും. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും. 41 പേരാണ് ദുരന്തത്തിൽ മരിച്ചത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ഏപ്രിലിൽ അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട്.

വിദ്യാർഥിയുടെ വാട്ടർ ബോട്ടലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയ പത്താംക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു.

English Summary:

Today’s Recap-3-7-2026

https://www.youtube.com/<a href="https://www.amazon.in/s?k=watch&tag=proffercoupon-21" rel="nofollow sponsored" class="amazon-affiliate-link" target="_blank">watch</a>?v=1WGXDMRRHJw